Kasargod
സഅദിയ്യയില്‍ മീലാദ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം
കാമ്പയിന്റെ ഭാഗമായി മൗലിദ് ജല്‍സ, കലാ സാഹിത്യ മത്സരം, റസൂലിന്റെ വിരുന്ന്, ഗ്രാന്റ് മൗലിദ്, ഫ്ലവര്‍ ഷോ, സാന്ത്വനം, മീലാദ് റാലി, ഹുബ്ബു് റസൂല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പരിപാടികള്‍ നടക്കും.
കാസർഗോഡ് | ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ദേളി ജാമിഅ സഅദിയ അറബിയയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന്‍ പരിപാടികള്‍ക്ക് തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്.
കാമ്പയിന്റെ ഭാഗമായി മൗലിദ് ജല്‍സ, കലാ സാഹിത്യ മത്സരം, റസൂലിന്റെ വിരുന്ന്, ഗ്രാന്റ് മൗലിദ്, ഫ്ലവര്‍ ഷോ, സാന്ത്വനം, മീലാദ് റാലി, ഹുബ്ബു് റസൂല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പരിപാടികള്‍ നടക്കും.
വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രകീര്‍ത്തന സംഗമം സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു. കെ കെ ഹുസൈന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഉബൈദുല്ലാഹി സഅദി നദവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ഹിബ്ബത്തുള്ള അല്‍ ബുഖാരി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇബ്രാഹിം സഅദി വിട്ടല്‍, അഷ്ഫാഖ് മിസ്ബാഹി, ഷരീഫ് സഅദി മാവിലാടം, ഷറഫുദ്ദീന്‍ സഅദി, ഹാഫിള് അഹ്‌മദ് സഅദി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, ഷാഫി ഹാജി കീഴൂര്‍, അഹ് മദലി ബെണ്ടിച്ചാല്‍, ഹനീഫ് അനീസ്, ഫാസില്‍ സഅദി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, സി എല്‍ ഹമീദ് ചെമനാട്, അബ്ദുല്ല നാഷണല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുകുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. സൈഫുദ്ദീന്‍ സഅദി നെക്രാജെ നന്ദി പറഞ്ഞു.