Connect with us

meelad rally

മീലാദ് ക്യാമ്പയിന്‍: കാസർകോട് കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി നാളെ

എട്ട് കേന്ദ്രങ്ങളില്‍ ഒരേ സമയം വിപുലമായ മീലാദ് റാലികള്‍

Published

|

Last Updated

കാസര്‍കോട് | തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന സന്ദേശത്തില്‍ കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിൻ്റെ ഭാഗമായി നാളെ ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ ഒരേ സമയം വിപുലമായ മീലാദ് റാലികള്‍ സംഘടിപ്പിക്കും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ കമ്മറ്റികള്‍ക്ക് കീഴിലുള്ള റാലിയില്‍ സുന്നി പ്രാസ്ഥാനിക സംഘടനകളായ എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തകര്‍ അണിനിരക്കും.

ആയിരങ്ങള്‍ റാലിയില്‍ കണ്ണികളാകും. മഞ്ചേശ്വരത്തെ മീലാദ് റാലി സുംഗതകട്ടയില്‍ നിന്ന് തുടങ്ങി മജീര്‍പള്ളയില്‍ സമാപിക്കും. ജില്ലാ ഉപാധ്യക്ഷന്‍ മുസല്‍ മദനി ഉദ്ഘാടനം ചെയ്യും. യഅ്ഖൂബ് സഅദി കര്‍ണാടക പ്രഭാഷണം നടത്തും. ഉപ്പള സോണ്‍ റാലി മുട്ടം മഖ്ദൂമിയയില്‍ നിന്ന് ആരംഭിച്ച് ബന്ദിയോട് സമാപിക്കും. സിദ്ദീഖ് സഖാഫി ബായാര്‍ ഉദ്ഘാടനം ചെയ്യും. റഹീം സഖാഫി ചിപ്പാര്‍ പ്രഭാഷണം നടത്തും. കുമ്പള ശാന്തിപള്ളത്ത് നിന്ന് ആരംഭിച്ച് കുമ്പളയില്‍ സമാപിക്കും. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച് തെരുവത്ത് സമാപിക്കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പ്രഭാഷണം നടത്തും. മുള്ളേരിയയില്‍ സഹകരണ ആശുപത്രി പരിസരത്തുനിന്ന് തുടങ്ങി മീലാദ് റാലി ടൗണില്‍ ടൗണില്‍ സമാപിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ പ്രസംഗിക്കും.

ബദിയടുക്ക അപ്പര്‍ ബസാര്‍ മസ്ജിദ് ഫത്ഹില്‍ നിന്ന് തുടങ്ങി ടൗണില്‍ സമാപിക്കും. സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട പ്രസംഗിക്കും. ഉദുമ ബേക്കല്‍ അറബി പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് ബേക്കല്‍ ജംഗ്ഷനില്‍ സമാപിക്കും. ജില്ലാ സെക്രട്ടറി സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി പ്രഭാഷണം നടത്തും. തൃക്കരിപ്പൂര്‍ സോണ്‍ മീലാദ് റാലി ചീമേനി ടൗണില്‍ വൈകുന്നേരം നാല് മണിക്ക് നടക്കും. എ ബി അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഇ പി എം കുട്ടി മൗലവി, ശക്കീര്‍ പെട്ടിക്കുണ്ട് പ്രസംഗിക്കും. വിവിധ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആശംസ നേര്‍ന്ന് സംസാരിക്കും.

Latest