Kozhikode
മീം കവിയരങ്ങിന് നാളെ തുടക്കമാകും
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുദ്നകുടു ചിന്നസ്വാമി ഉദ്ഘാടനം ചെയ്യും.
നോളജ് സിറ്റി | ‘നൂറ് കവികള്‍, നൂറ് കവിതകള്‍’ എന്ന പ്രമേയത്തില്‍ മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സ് (വിറാസ്) സംഘടിപ്പിക്കുന്ന മീം കവിയരങ്ങിന്റെ അഞ്ചാം പതിപ്പിന് നാളെ തുടക്കമാവും.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുദ്നകുടു ചിന്നസ്വാമി ഉദ്ഘാടനം ചെയ്യും. കെ ടി സൂപ്പി, കെ ഇ എന്‍, വീരാന്‍കുട്ടി, മജീദ് അരിയല്ലൂര്‍ ഉദ്ഘാടന സംഗമത്തില്‍ പ്രസംഗിക്കും. മീം ക്യുറേറ്റര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല അധ്യക്ഷത വഹിക്കും.
നാളെയും മറ്റന്നാളുമായി നടക്കുന്ന കവിയരങ്ങില്‍ കേരളത്തിലെ നൂറ് പ്രമുഖ കവികള്‍ തങ്ങളുടെ രചനകള്‍ അവതരിപ്പിക്കും. കൂടാതെ, തമിഴ്, കന്നഡ ഭാഷകളിലും കവിയരങ്ങ് നടക്കുന്നുണ്ട്.
രണ്ടാം ദിനമായ ഞായറാഴ്ച രാവിലെ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന് മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മീം അവാര്‍ഡ് സമ്മാനിക്കും. സുഭാഷ് ചന്ദ്രന്‍, സോമന്‍ കടലൂര്‍, സുകുമാരന്‍ ചാലിഗദ്ധ തുടങ്ങി മലയാള സാഹിത്യത്തിലെ പ്രമുഖര്‍ അതിഥികളായെത്തും.