Editors Pick
പറക്കുമ്പോൾ ഉറങ്ങുന്ന അഞ്ച് പക്ഷികളെ പരിചയപ്പെടാം...
പറക്കുമ്പോൾ ഉറങ്ങാനുള്ള അസാധാരണ കഴിവ് അധികവും ദീർഘദൂര ദേശാടനപ്പക്ഷികൾക്കാണുള്ളത്.
വണ്ടിയോടിക്കുമ്പോൾ കണ്ണ് ഒന്ന് അടഞ്ഞു പോകുന്നതിനെ കുറിച്ച് പോലും ചിന്തിക്കാൻ കഴിയാത്തവരാണ് നമ്മൾ മനുഷ്യർ. എന്നാൽ ചില പക്ഷികൾക്ക് പറക്കുമ്പോഴും ഉറങ്ങാൻ കഴിയുമെന്ന കാര്യം അറിയാമോ? പറക്കുമ്പോൾ ഉറങ്ങാനുള്ള അസാധാരണ കഴിവ് ചില പക്ഷികൾക്കുണ്ട്. അധികവും ദീർഘദൂര ദേശാടനപ്പക്ഷികൾക്കാണ് ഈ കഴിവുള്ളത്. ഇങ്ങനെയുള്ള ചില പക്ഷികളെ കുറിച്ചാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്
ആർട്ടിക് ടേൺ
ആർട്ടിക് ടേണുകൾ ആർട്ടിക്ക് മുതൽ അന്റാർട്ടിക്ക വരെ റെക്കോർഡ് ദേശാടനങ്ങൾക്ക് പേരു കേട്ടവയാണ്.കുതിച്ചു വരുന്നതിനിടയിൽ അല്പനേരം ഉറങ്ങി ഊർജ്ജം സംരക്ഷിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.അതിനർത്ഥം ചെറിയ ഉറക്കം ഒക്കെ ഉറങ്ങിയാണ് ഇവർ ഇവരുടെ ഇതിഹാസയാത്ര പൂർത്തിയാക്കുന്നത്.
ബാർ ടെയിൽസ് ഗോഡ്വിറ്റ്
നോൺ സ്റ്റോപ്പ് ദേശാടനങ്ങൾക്ക് പേരുകേട്ടവയാണ് ഈ കിളികൾ. 70,000 മൈലുകളിൽ ഏറെയുള്ള കഠിനമായ യാത്രകൾ ഇവർ നടത്താറുണ്ട്. ഇവരുടെ യാത്രയുടെ സൗഖ്യം ഉറപ്പാക്കാൻ ഇവരും ചെറിയ ഉറക്കങ്ങൾ സ്വീകരിക്കാറുണ്ട്. കഠിനമായ യാത്രകളിലെ ചെറിയ വിശ്രമങ്ങളാണ് ഇവയെ ഉന്മേഷത്തോടെ നിലനിർത്തുന്നത്.
ഫ്രീഗേറ്റ് ബേർഡ്
കടലിന്റെ മുകളിലൂടെ ദീർഘദൂരം പറക്കാൻ ശേഷിയുള്ള കിളികളാണ് ഇവ. എന്നാൽ ഈ ദീർഘദൂര യാത്രയ്ക്കിടയിൽ ഇവയും അല്പം വിശ്രമം എടുക്കുന്നുണ്ട്. പറക്കുന്നതിനിടയിൽ ഈ പക്ഷികളും ചെറുതായി ഉറങ്ങുന്നുണ്ട്. ഉറക്കമാണ് ദീർഘസമയം വായുവിൽ താങ്ങാൻ ഈ പക്ഷികളെ പ്രാപ്തരാക്കുന്നത്.
വലിയ സ്നൈപ്പ്
ആയിരക്കണക്കിന് മൈലുകൾ വരെ സഞ്ചരിക്കാൻ ശേഷിയുള്ള കിളികളാണ് ഇവ. ഇവയും പറക്കലിനിടയിൽ ചെറുതായി വിശ്രമിക്കുന്നുണ്ട്.
സാൻഡ് പൈപ്പർ
സാൻഡ് പേപ്പർ ഇനത്തിൽപ്പെട്ട പല കിളികളും അവരുടെ ദേശാടന സമയത്ത് പറക്കലിനിടയിലായി വിശ്രമിക്കുന്നു എന്നാണ് പറയപ്പെടുന്നത്. യാത്രയ്ക്കിടയിൽ അല്പനേരം ഉറങ്ങാനുള്ള അവരുടെ കഴിവ് ദീർഘദൂരം പറക്കാൻ അവരെ സഹായിക്കുന്നു.
അപ്പോ വണ്ടിയിൽ പറക്കുമ്പോൾ ഉറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട. എന്നാൽ പറക്കുമ്പോൾ ഉറങ്ങാൻ കഴിയുന്ന ചില ജീവികൾ ലോകത്തുണ്ടെന്ന് മനസ്സിലാക്കിക്കൊള്ളു.