National
കര്‍ഷക സംഘടനകളുടെ യോഗം ഇന്ന്; സമരത്തില്‍ തീരുമാനത്തിലെത്തും
9 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം സിഘുവിലാണ് ചേരുന്നത്
ന്യൂഡല്‍ഹി | വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരുന്നു. 9 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം സിഘുവിലാണ് ചേരുന്നത്. പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കര്‍ഷക സംഘടനകളുടെയും നിലപാട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതും കര്‍ഷകരുടെ ആവശ്യമായിരുന്നു. ജനുവരിയില്‍ കേന്ദ്രവുമായി നടത്തിയ എല്ലാ ചര്‍ച്ചകളിലും ഈ ആവശ്യം കര്‍ഷക നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ച ശേഷമേ പിന്മാറുവെന്നാണ് കര്‍ഷകരുടെ നിലപാട്. നവംബര്‍ 22 ന് ലക്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 26 ലെ ഒന്നാം വാര്‍ഷികത്തില്‍ വലിയ സമരക്കൂട്ടായ്മയും ട്രാക്ടര്‍ റാലിയിലുമൊക്കെ പ്രഖ്യാപിച്ചിരിക്കെയാണ് നിയമങ്ങള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ വന്നത്.