Connect with us

Kerala

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഇന്ന് കൂടിക്കാഴ്ച

കേരളത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മുമ്പ് സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭയില്‍ പറഞ്ഞിരുന്നു

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനായി സ്റ്റാലിന്‍ ഇന്നലെ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയത്. എം കെ സ്റ്റാലിന്‍ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. കേരളത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മുമ്പ് സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭയില്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍ മുരുകാനന്ദം, മന്ത്രിമാരായ ദുരൈമുരുകന്‍, എ വി വേലു, എം പി സ്വാമിനാഥന്‍ അടക്കമുള്ളവര്‍ സ്റ്റാലിന് ഒപ്പമുണ്ട്. ഭാര്യ ദുര്‍ഗയും അദ്ദേഹത്തിനൊപ്പമുണ്ട്.

ഇന്നു രാവിലെ 10നാണു വൈക്കത്ത് തന്തൈ പെരിയാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം. നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവുമാണ് നടക്കുന്നത്. രാവിലെ 10 ന് സ്റ്റാലിന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. കെ വീരമണി മുഖ്യാതിഥിയാകും.

 

 

Latest