Connect with us

Kerala

ആർ എസ്‌‌ എസ്‌‌ നേതാവുമായി കൂടിക്കാഴ്‌ച നടത്തി; സമ്മതിച്ച് എഡിജിപി അജിത് കുമാർ

സ്വകര്യ സന്ദര്‍ശനമെന്ന് വിശദീകരണം

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത്കുമാര്‍. കൂടെ പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍ എസ് എസ് ക്യാമ്പിനിടെയായിരുന്നു ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ച. 2023 മെയിലാണ് കൂടിക്കാഴ്ച നടന്നത്. ആര്‍ എസ് എസ് നേതാവിന്റെ കാറിലാണ് എഡിജിപി കൂടിക്കാഴ്ച്ചക്കായി എത്തിയതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി അജിത് കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചിരുന്നു.തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവര്‍ത്തിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടിക്കാഴ്ച്ച അന്വേഷിക്കും.

Latest