Connect with us

cpm thiruvathira

മെഗാ തിരുവാതിര: തിരുവനന്തപുരത്ത് ക്ഷമാപണം; തൃശ്ശൂരില്‍ ന്യായീകരണം

തിരുവാതിര രാജ്യത്ത് നിരോധിച്ച കലാരൂപമല്ലെന്നായിരുന്നു തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ ന്യായീകരണം

Published

|

Last Updated

തിരുവനന്തപുരം | സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം നടത്തിയ മെഗാ തിരുവാതിരയില്‍ ക്ഷമാപണം നടത്തി ജില്ലാ കമ്മിറ്റി. കൊവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ മെഗാ തിരുവാതിര വന്‍ വിവാദമായിരുന്നു. വിവാഹ ചടങ്ങുകള്‍ക്കടക്കം നിയന്ത്രണം നിലനില്‍ക്കുമ്പോള്‍ 500 ലേറെപ്പേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയത് പാര്‍ട്ടി അനുകൂലികള്‍ക്കിടയില്‍ നിന്നുപോലും വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. ഇടുക്കിയില്‍ എസ് എഫ് ഐ നേതാവ് കൊലപ്പെട്ട സാഹചര്യത്തില്‍ കൂടി ഇങ്ങനെയൊരു ആഘോഷം നടത്തിയതിലും കടുത്ത വിയോജിപ്പ് ഉയര്‍ന്നിരുന്നു.

സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാറാണ് ക്ഷമാപണം നടത്തിയത്. സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം.

അതേസമയം, തൃശ്ശൂര്‍ തിരുവാതിരയില്‍ ന്യായീകരണവുമായി ജില്ലാ സെക്രട്ടറി രംഗത്തെത്തി. തിരുവാതിര രാജ്യത്ത് നിരോധിച്ച കലാരൂപമല്ലെന്നായിരുന്നു എം എം വര്‍ഗീസിന്റെ ന്യായീകരണം. തിരുവാതിര നടത്തിയത് കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബ് ഉണ്ടാക്കിയത് പോലെയാണ് പ്രചാരണം.