Kerala
മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു; പ്രണയ തകര്‍ച്ചയാണ് മരണ കാരണമെന്ന് പോലീസ്
മേഘയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

തിരുവനന്തപുരം| തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക കണ്ടെത്തലുമായി പോലീസ്. മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നെന്നും പോലീസ് പറഞ്ഞു. പ്രണയ തകര്‍ച്ചയുടെ മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മരണത്തില്‍ പോലീസിന്റെ നിഗമനം പുറത്തുവന്നത്. മേഘയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയായ മേഘ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.