Connect with us

farmers' agitation

കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രത്തിനെതിരെ മേഘാലയ ഗവര്‍ണര്‍ വീണ്ടും രംഗത്ത്

കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബി ജെ പി ഇനിയും അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് നേരത്തെ ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദമായ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ബി ജെ പി നേതാവും മേഘാലയ ഗവര്‍ണറുമായ സത്യപാല്‍ മാലിക്. രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിനിടെ 600 കര്‍ഷകരെങ്കിലും മരിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു മൃഗം മരിച്ചാല്‍ പോലും അനുശോചനം രേഖപ്പെടുത്തുന്ന ഡല്‍ഹിയിലെ നേതാക്കള്‍ ഇത്രയും കര്‍ഷകരുടെ ആവശ്യത്തെ ചെവികൊള്ളാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക നിയമങ്ങളില്‍ താന്‍ എന്തെങ്കിലും സംസാരിച്ചാല്‍ അത് വിവാദമാവും. ഡല്‍ഹിയില്‍ നിന്നുള്ള വിളിക്കായി താന്‍ കാത്തിരിക്കുകയാണ്. ഒരു ഗവര്‍ണറും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടാന്‍ പാടില്ല. പക്ഷേ തന്റെ അഭ്യുദയകാംക്ഷികള്‍ താന്‍ എന്തെങ്കിലും പറയാന്‍ വേണ്ടി കാത്തിരിക്കുകയാണ്. സ്ഥാനം രാജിവെക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ആളുകള്‍ തന്നോട് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം കേന്ദ്രത്തിനെതിരെ ഒളിയമ്പെയ്തു.

ബി ജെ പി നേതാവായിരുന്ന സത്യപാല്‍ മാലിക്ക് മുമ്പും കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബി ജെ പി ഇനിയും അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് നേരത്തെ ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോള്‍ ബി ജെ പി നേതാക്കള്‍ക്ക് പ്രവേശിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.

Latest