Health
മത്തൻ വിത്തിൽ ഉണ്ട് മായാജാലം !
ശരീരത്തിന്റെ ഊർജ്ജം സംരക്ഷിക്കുന്നതിലും മത്തൻ വിത്തുകൾക്ക് പ്രധാന പങ്കുണ്ട്.
പുതിയകാലത്ത് ട്രെൻഡ് ആയ ഒരു ഭക്ഷണസാധനമാണ് മത്തൻ വിത്തുകൾ. ഡയറ്റ് നോക്കുന്നവരും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നോക്കുന്നവരും എല്ലാം മത്തൻ വിത്തുകൾ ശീലമാക്കിയിട്ടുണ്ട് ഇപ്പോൾ. നാരുകളുടെ മികച്ച ഉറവിടം എന്ന നിലയിൽ മാത്രമല്ല നിരവധി കാര്യങ്ങൾക്ക് പരിഹാരമാണ് മത്തൻ വിത്തുകൾ. ഹൃദ്രോഗം ടൈപ്പ് ടു പ്രമേഹം പൊണ്ണത്തടി എന്നിവയുടെ അപകട സാധ്യത കുറയ്ക്കാനും ദഹനം പ്രോത്സാഹിപ്പിക്കാനും മത്തൻ വിത്ത് സഹായിക്കും.
മത്തങ്ങ വിത്തിൽ മഗ്നീഷ്യം സിംഗ് മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ഹൃദയം അസ്ഥി എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ വിറ്റാമിൻ ഇ തുടങ്ങിയ ആന്റിഓക്സിഡന്റ് ഘടകങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കും. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
ശരീരത്തിന്റെ ഊർജ്ജം സംരക്ഷിക്കുന്നതിലും മത്തൻ വിത്തുകൾക്ക് പ്രധാന പങ്കുണ്ട്. മത്തൻ വിത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ ശരീരത്തിന്റെ ഊർജ്ജത്തെ സഹായിക്കുന്നു. സെറാട്ടോണിൻ മേലാട്ടോണിൻ എന്നിവ നിങ്ങളുടെ ഉറക്കത്തെ നിയന്ത്രിക്കാനും നിങ്ങളെ സന്തോഷത്തോടെ നിലനിർത്താനും സഹായിക്കുന്നു.
മത്തൻ വിത്തുകൾ ബെനിൻ ബ്രോസ്റ്റേറ്റ് ഹൈപ്പർ പ്ലാസിയ, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കും. മത്തൻ വിത്ത് ഓയിൽ മൂത്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഇത്തരം അസുഖങ്ങളെ തടയുകയും ചെയ്യും.
കറുത്ത മുന്തിരിക്കും ബദാമിനും ഒക്കെ ഒപ്പം നിങ്ങളുടെ ഭക്ഷണത്തിൽ ഒരു ശീലമാക്കാവുന്നതാണ് മത്തൻ വിത്തുകളും. വീട്ടിൽ കിട്ടുന്ന മത്തനിൽ നിന്നുതന്നെ വിത്തുകൾ എടുത്തുവച്ച് വറുത്തും കഴിക്കാവുന്നതാണ്.