Connect with us

Kerala

മരട് നഗരസഭാ കൌൺസിലിൽ അംഗങ്ങൾ തമ്മിൽ കൈയാങ്കളി; രണ്ട് അംഗങ്ങൾക്ക് പരുക്ക്

പ്രതിപക്ഷ  വാർഡുകളിലേക്ക് ഫണ്ട് അനുവദിക്കുന്നില്ല

Published

|

Last Updated

കൊച്ചി | മരട് നഗരസഭാ കൌൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിലുള്ള കൈയാങ്കളിയെ തുടർന്ന് രണ്ട് അംഗങ്ങൾക്ക് പരുക്കേറ്റു. ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലാണ് കൈയാങ്കളി നടന്നത്. സംഭവത്തിൽ  പരുക്കേറ്റ വൈസ് ചേയർപേഴസൺ അഡ്വ. രശ്മി സനൽ, കൌൺസിലർ ബേബി പോൾ എന്നിവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ രശ്മി സനൽ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.

പ്രതിപക്ഷ കൌൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധത്തിനിടെ നഗരസഭാ അധ്യക്ഷൻ പുറത്ത് കടക്കാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷം വാതിലടക്കുകയായിരുന്നു. ഇതോടെ, ഇരുപക്ഷവും തമ്മിൽ കൈയാങ്കളിയായി.

ഇതിനിടെ, തലക്ക് പരുക്കേറ്റ ഭരണപക്ഷ കൌൺസിലർ ബേബി പോളിനെ രക്ഷിക്കാനെത്തിയപ്പോഴാണ് രശ്മി സനലിന് മർദനമേറ്റത്. പ്രതിപക്ഷ  വാർഡുകളിലേക്ക് ഭരണപക്ഷം ഫണ്ട് അനുവദിക്കുന്നില്ലെന്ന ആക്ഷേപവുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

---- facebook comment plugin here -----

Latest