Kerala
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ; ഇന്ന് പെസഹ വ്യാഴം
പള്ളികളിലെ ചടങ്ങുകള്‍ക്കുശേഷം വീടുകളില്‍ പെസഹ അപ്പം തയ്യാറാക്കി മുറിക്കുന്നതും ഓര്‍മ പുതുക്കലിന്റെ ഭാഗമാണ്.

തിരുവനന്തപുരം| യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് പെസഹ ആചരിക്കുന്നത്. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.
പള്ളികളിലെ ചടങ്ങുകള്‍ക്കുശേഷം വീടുകളില്‍ പെസഹ അപ്പം തയ്യാറാക്കി മുറിക്കുന്നതും ഓര്‍മ പുതുക്കലിന്റെ ഭാഗമാണ്. യേശുവിന്റെ കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ദുഃഖവെള്ളി ആചരിക്കും.
---- facebook comment plugin here -----