Kerala
നിയമപരമായി പുരുഷന്മാര്‍ അനാഥര്‍; പുരുഷ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന് രാഹുല്‍ ഈശ്വര്‍
വനിതാ- യുവജന കമ്മീഷനുകള്‍ വേട്ടയാടുന്നത് വിഷമകരമാണ്. പുരുഷന്മാര്‍ക്ക് വേണ്ടി പോരാട്ടം തുടരും
തിരുവനന്തപുരം | നിയമപരമായി പുരുഷന്മാര്‍ അനാഥരാണെന്നും പുരുഷ കമ്മീഷന്‍ രൂപവത്കരിക്കണമെന്നും രാഹുല്‍ ഈശ്വര്‍. സ്ത്രീപക്ഷ നിലപാടുകള്‍ കൈയടി നേടുന്നു. പരാതി നല്‍കുന്നവര്‍ എല്ലാം അതിജീവിതമാര്‍ അല്ല. പുരുഷന്മാരെ വേട്ടക്കാരാക്കി അവരുടെ ജീവിതം നശിപ്പിക്കുന്നുവെന്നും പുരുഷ കമ്മീഷന് ഹണി റോസ് പിന്തുണ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ആവശ്യപ്പെട്ടു.
ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ യുവജന കമ്മീഷന്‍ തന്റെ ഭാഗം കേട്ടില്ല. വനിതാ- യുവജന കമ്മീഷനുകള്‍ വേട്ടയാടുന്നത് വിഷമകരമാണ്. പുരുഷന്മാര്‍ക്ക് വേണ്ടി പോരാട്ടം തുടരും. സ്ത്രീപക്ഷം എന്നത് പുരുഷ വേട്ടയാകരുത്.
ഹണി റോസ് നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെ ‘ഹണി റോസിന് തിരിച്ചടി’ എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ല. തന്റേത് താത്കാലിക വിജയമാണ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ഹണി റോസിനോട് മാധ്യമങ്ങള്‍ക്ക് പെറ്റമ്മ നയമാണ്. ഹണി റോസ് മദര്‍ തെരേസയാണോ? ഗാന്ധിജിയൊന്നും അല്ലല്ലോ? വിമര്‍ശനത്തിന് അധീതയല്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.