KERALA BUDGET
മെന്‍സ്ട്രല്‍ കപ്പിന് പത്ത് കോടി; ആരോഗ്യമേഖലയില്‍ പുതിയ ചുവടുവയ്പ്പ്
ഉപയോഗത്തെക്കുറിച്ച് ഇപ്പോഴും പേടിയും ആശങ്കകളും
കോഴിക്കോട് | മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി നീക്കിവെച്ച് സംസ്ഥാന ബജറ്റ്. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയിൽ പുതിയ ചുവടുവെപ്പിനാണ് സർക്കാർ മുൻകൈ എടുക്കുന്നത്.
സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയാണു മാസമുറ. സുരക്ഷിതമായ മെന്‍സ്ട്രല്‍ കപ്പുകള്‍ ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിക്കുന്നു. ഇതിനാല്‍ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിയ്ക്കുകയാണു ചെയ്യുന്നത്. ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷം വരെ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചെലവുണ്ടാകുന്നുമില്ല.
ഒരു സ്ത്രീ ജീവിത കാലത്ത് 11,000 സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. ഇതുണ്ടാകുന്ന പ്രകൃതിപരമായ ദോഷങ്ങള്‍ വേറെയും. പാഡ് വയ്ക്കുന്ന ബുദ്ധിമുട്ടോ വിയര്‍പ്പോ അലര്‍ജി പ്രശ്നങ്ങളോ ഉണ്ടാകില്ല. ഇടയ്ക്കിടെ പാഡു മാറുകയെന്ന ബുദ്ധിമുട്ടുമില്ല. യാത്രകളില്‍ ഏറെ സുരക്ഷിതമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.
ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഇപ്പോഴും പേടിയും ആശങ്കകളും സംശയങ്ങളും മുണ്ട്. ഇതെല്ലാം പരിഹരിച്ച് ആരോഗ്യ മേഖലയില്‍ പുതിയ ഉപകരണം വ്യാപകമാവുകയാണ്.