Ongoing News
മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം; ഒമാനിൽ മറ്റന്നാൾ
സഊദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്.
റിയാദ്/ദുബൈ| ശഅബാൻ 29ന് മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച വ്രതാരംഭം. സഊദി അറേബ്യ, യുമഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് നാളെ വ്രതാരംഭം കുറിക്കുന്നത്. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ മാർച്ച് 12 ചൊവ്വാഴ്ചയാകും വ്രതാരംഭം.
മാസപ്പിറവി ദൃശ്യമായതോടെ മാർച്ച് 11 തിങ്കളാഴ്ച്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സഊദി സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും പ്രഖ്യാപിച്ചു.
റിയാദ് പ്രവിശ്യയിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് റമസാൻ മാസപ്പിറവി ദൃശ്യമായത്. നേരത്തെ വിശുദ്ധ റമസാൻ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
രാജ്യത്തെ നിരീക്ഷണ കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങളാണ് അധികൃതർ ഈ വർഷം ഏർപ്പെടുത്തിയിരുന്നത്.