Connect with us

National

ആര്‍ത്തവം വൈകല്യമല്ല; സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ കെ. കവിത

ആര്‍ത്തവ ദിവസങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നിഷേധിക്കുന്നത് സ്ത്രീകളുടെ യഥാര്‍ത്ഥ വേദനയെ അവഗണിക്കുന്നതാണെന്ന് കവിത കുറ്റപ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആര്‍ത്തവം വൈകല്യമല്ല എന്ന പരാമര്‍ശത്തിനെതിരെ   ബി.ആര്‍.എസ് നേതാവ് കെ. കവിത. ആര്‍ത്തവ ദിവസങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നിഷേധിക്കുന്നത് സ്ത്രീകളുടെ യഥാര്‍ത്ഥ വേദനയെ അവഗണിക്കുന്നതാണെന്ന് കവിത കുറ്റപ്പെടുത്തി.

രാജ്യസഭയില്‍ ആര്‍ത്തവ സമരങ്ങളെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി തള്ളിക്കളഞ്ഞതില്‍ വേദനയുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍, അത്തരം അജ്ഞത കാണുന്നത് ഭയങ്കരമാണ്. ആര്‍ത്തവം ഒരു തിരഞ്ഞെടുപ്പല്ല, അതൊരു ജൈവിക യാഥാര്‍ത്ഥ്യമാണ്. ശമ്പളത്തോടുകൂടിയ അവധി നിഷേധിക്കുന്നത് എണ്ണമറ്റ സ്ത്രീകള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ വേദനയെ അവഗണിക്കുന്നതാണെന്ന് കവിത പറഞ്ഞു.

ആര്‍ത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകള്‍ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നുമാണ് ഇന്നലെ സ്മൃതി ഇറാനി പറഞ്ഞത്. ആര്‍ത്തവ അവധിക്ക് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

 

 

Latest