Connect with us

National

ആർത്തവം വൈകല്യമല്ല; ശമ്പളത്തോടുകൂടിയ അവധിക്ക് പ്രത്യേക നയം ആവശ്യമില്ല: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

രാജ്യത്തെ ആർത്തവ ശുചിത്വ നയത്തെക്കുറിച്ച് രാജ്യസഭയിൽ ആർജെഡി അംഗം മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി.

Published

|

Last Updated

ന്യൂഡൽഹി |ആർത്തവം ഒരു വൈകല്യമല്ലെന്നും അതിനാൽ ആർത്തവ ദിനങ്ങളിൽ ശമ്പളത്തോടു കൂടിയുള്ള അവധിക്കായി ഒരു പ്രത്യേക നയം രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ ആർത്തവ ശുചിത്വ നയത്തെക്കുറിച്ച് രാജ്യസഭയിൽ ആർജെഡി അംഗം മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി.

“ആർത്തവമുള്ള ഒരു സ്ത്രീ എന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല. അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണ്… ആർത്തവം ഇല്ലാത്ത ഒരാൾക്ക് ആർത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ട്. സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന വിഷയങ്ങൾ നിർദ്ദേശിക്കപ്പെടരുത്” – അവർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച, കോൺഗ്രസ് എംപി ശശി തരൂർ ചോദിച്ച ചോദ്യത്തിന് മറുപടിയായി, എല്ലാ ജോലിസ്ഥലങ്ങളിലും ശമ്പളത്തോടെയുള്ള ആർത്തവ അവധി നിർബന്ധമാക്കുന്നതിനുള്ള ഒരു നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലില്ല എന്ന് ഇറാനി ലോക്സഭയിൽ പറഞ്ഞിരുന്നു.