Connect with us

Articles

അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം

കൊവിഡ് മഹാമാരി നിരവധി ആളുകളുടെ മാനസികരോഗ്യത്തെ ബാധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊവിഡ് രോഗമുക്തരായ മൂന്നിലൊന്ന് ഭാഗം ആളുകള്‍ക്കും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്.

Published

|

Last Updated

ക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യം വെച്ചാണ് ഈ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിന സന്ദേശം. കൊവിഡ് മഹാമാരി നിരവധി ആളുകളുടെ മാനസികരോഗ്യത്തെ ബാധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊവിഡ് രോഗമുക്തരായ മൂന്നിലൊന്ന് ഭാഗം ആളുകള്‍ക്കും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ നിരവധി പേരെ വിഷാദ രോഗികളാക്കിയിട്ടുണ്ട്. ചിലരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഒട്ടേറെ പ്രണയതകര്‍ച്ചകളും പ്രണയകൊലപാതകങ്ങളും കുറ്റകൃത്യങ്ങളും സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. കുട്ടികളിലെ ആത്മഹത്യകള്‍ പെരുകുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സമൂഹത്തിന്റെ മാനസികാരോഗ്യം തകരുന്നതിന്റെ അപകടസൂചനകളാണിത്. മനസും ശരീരവും വളരെയധികം അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് മനസിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. ജീവിതശൈലീ രോഗങ്ങുള്ള വ്യക്തികള്‍ മാനസികസമ്മര്‍ദം ലഘൂകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആരോഗ്യം വഷളാകുകയും നിയന്ത്രിക്കാന്‍ സാധ്യമാകാതെ വരികയും ചെയ്യും. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഏറ്റവും അടുപ്പമുള്ളവരുമായി പങ്കുവെക്കുക.  ഉള്ളു തുറന്നു സംസാരിക്കുന്നതിലൂടെ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

 

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്