Connect with us

National

ഭാര്യയുടെ മാനസിക പീഡനം: വ്യാപാരി ജീവനൊടുക്കി

ഭാര്യയും ഭാര്യാ മാതാവും കസ്റ്റഡിയിൽ

Published

|

Last Updated

 

 

ന്യൂഡല്‍ഹി | ഭാര്യയും കുടുംബവും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഫോര്‍ ഗോഡ്സ് കേക്ക് എന്ന പേരിലുള്ള പ്രശസ്ത ബേക്കറിയുടെ ഉടമ പുനീത് ഖുരാന(40)യെയാണ് മോഡല്‍ടൗണിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭാര്യ മാനിക പഹ് വയെയും ഭാര്യാ മാതാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. 2016ലാണ് ഇരുവരും വിവാഹം കഴിച്ചത്. ബന്ധം മോശമായതിനാല്‍ വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു.

ബേക്കറിയുടെ ഷെയര്‍ വേണമെന്ന് ഭാര്യ നിരന്തരം ആവശ്യപ്പെട്ടു. പുനീത് വിവാഹത്തിന് മുമ്പ് തന്നെ സ്വന്തമായുണ്ടാക്കിയ ബിസിനസിന്റെ ഒരു ഭാഗം തന്നാലേ വിവാഹമോചനം അനുവദിക്കൂവെന്നും ഭാര്യയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നു.

ഭാര്യ പുനീതിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പോലീസ് കണ്ടെത്തി.

 

Latest