Kerala
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മാതാവിനെ വെട്ടിയും ഗ്യാസ് സിലിണ്ടര്‍കൊണ്ടിടിച്ചും കൊലപ്പെടുത്തി
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം

മലപ്പുറം | മലപ്പുറം വൈലത്തൂരില്‍ മകന്‍ മാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി ആമിനയെന്ന 62കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം.
അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ആമിനെ ആദ്യം കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടര്‍ന്ന് നിലത്തു വീണ ആമിനയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മുസമ്മില്‍ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു.
പോലീസ് നടപടികള്‍ തുടരുകയാണ്.
---- facebook comment plugin here -----