Educational News
എം ഇ പി ട്രൈനിംഗ്; ലെവൽ രണ്ടിന് പ്രൗഢമായ തുടക്കം
ഇസ്‌ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ സേവനം ചെയ്യുന്ന മദ്റസ അധ്യാപകരുടെ സംഘടനയായ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം), സംവിധാനിക്കുന്ന 100 മണിക്കൂർ ട്രൈനിംഗാണ് എംഇപി.
തളിപ്പറമ്പ് | കണ്ണൂർ ജില്ല മുഅല്ലിം എംപവർമെൻ്റ് പ്രോഗ്രാം ലെവൽ രണ്ട് ഉദ്ഘാടനവും മെറിറ്റ് മോർണിംഗും തളിപ്പറമ്പ വെസ്റ്റ് റെയ്ഞ്ചിലെ കീച്ചേരി നുസ്റത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു. ക്ലാസ്സിന് എസ് ജെ എം സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം, ട്രൈനർ കോയ ഫൈസി നേതൃത്വം നൽകി.
ഇസ്‌ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ സേവനം ചെയ്യുന്ന മദ്റസ അധ്യാപകരുടെ സംഘടനയായ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം), സംവിധാനിക്കുന്ന 100 മണിക്കൂർ ട്രൈനിംഗാണ് എംഇപി. പഠന പിന്നാക്കാവസ്ഥ, മാനസിക-ശാരീരിക പ്രശ്നങ്ങൾ, വിദ്യാഭ്യാസ മന:ശാസ്ത്ര പ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, പ്രശ്ന പരിഹാരങ്ങൾ, പഠനരീതികൾ, അടിസ്ഥാന ശേഷികൾ, ജീവിത നൈപുണികൾ, പഠന ശേഷി, ഓർമ്മ എന്നീ വിഷയങ്ങളാണ് എം ഇ പി ലെവൽ രണ്ടിൽ ഉള്ളത്.
എസ് ജെ എം കണ്ണൂർ ജില്ല പ്രസിഡൻ്റ് വി വി അബൂബക്കർ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന മോർണിംഗ് മെറിറ്റിൽ, 2024 ലെ പൊതു പരീക്ഷയിൽ ജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമെൻ്റോകളും ഒന്നാം സ്ഥാനം നേടിക്കൊടുത്ത ഉസ്താദുമാർക്കുള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ജില്ലയിലെ 19 റെയ്ഞ്ചുകളിൽ നിന്ന് 20 കുട്ടികളും 9 ഉസ്താദുമാരും അവാർഡിനർഹരായി.
സമസ്ത കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി പി അബ്ദുൽ ഹകീം സഅദി പെരുമളാബാദ്, കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ല പ്രസിഡൻ്റ് പി കെ അലിക്കുഞ്ഞി ദാരിമി എരുവാട്ടി, കെ പി കമാലുദ്ദീൻ മുസ്‌ലിയാർ കൊയ്യം, അബ്ദുർറഹ്മാൻ സഖാഫി കൊടോളിപ്രം, അബ്ദുൽ ഗഫൂർ സഖാഫി നെല്ലൂർ, മൻസൂർ അൻസാരി ചൊറുക്കള, ശംസുദ്ദീൻ സഖാഫി കൂനം, അബ്ദുന്നാസ്വിർ സഖാഫി പാനൂർ, ബി മഹ്മൂദ് മൗലവി കക്കാട്, യഅ്ഖൂബ് സഅദി, എം മഹ്മൂദ് സഖാഫി നരിക്കോട്, അനസ് ബാഖവി വായാട്, പി കെ ഉമർ മുസ്‌ലിയാർ നരിക്കോട്, പി കെ ഉസ്മാൻ സഖാഫി എരുവാട്ടി, അബ്ദുൽ ജലീൽ സഖാഫി പാമ്പുരുത്തി സംബന്ധിച്ചു.