Connect with us

From the print

റേഷന്‍ മസ്റ്ററിംഗിന് മേരാ ഇ- കെ വൈ സി ആപ്പ്

ഈ ആപ്പ് മുഖേന റേഷന്‍ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.

Published

|

Last Updated

തിരുവനന്തപുരം | റേഷന്‍ മസ്റ്ററിംഗ് (ഇ- കെ വൈ സി അപ്ഡേഷന്‍) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ- കെ വൈ സി ഫെയ്സ് ആപ്പ് ഉപയോഗിക്കാം. ഈ ആപ്പ് മുഖേന റേഷന്‍ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് Aadhaar Face RD, Mera e KYC എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. മേരാ ഇ-കെ വൈ സി ആപ്പ് ഓപണ്‍ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണില്‍ ലഭിക്കുന്ന ഒ ടി പി നല്‍കി ഫെയ്സ് കാപ്ച്ചര്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം.

മേരാ ഇ- കെ വൈ സി ആപ്പ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കള്‍ക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തരം സൗജന്യമായി ലഭിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.