Business
ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട് | കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബഹുമുഖ സേവനങ്ങള്‍ നല്‍കുന്ന പെപ്പ്കാര്‍ട്ട് (Pepkart) എന്ന ആപ്ലിക്കേഷന്‍ വിപണിയിലിറക്കി. വന്‍കിട ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനവും കോവിഡും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന വ്യാപാരികള്‍ക്ക് വേണ്ടിയാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതും പ്രചരിപ്പിക്കുന്നതുമെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
ഇഷോപ്പിംഗ്, ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി, ഡിജിറ്റല്‍ വാലറ്റ്, ജിയോ സേര്‍ച്ചിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ്, സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിംഗ്, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജ്‌മെന്റ് എല്ലാത്തിനുമുപരി വ്യാപാരി വ്യവസായി സമൂഹത്തിന്റെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് പെപ്പ്കാര്‍ട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഇകൊമേഴ്‌സ് ഭീമന്മാര്‍ക്കുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മറുപടിയാണ് പെപ്പ്കാര്‍ട്ടെന്നും ടി. നസിറുദ്ദീന്‍ പറഞ്ഞു. രാജ്യവ്യാപകമായി ഒരു പുതുമാറ്റത്തിന് ഇത് തുടക്കം കുറിക്കും. വ്യാപാര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതൊരാള്‍ക്കും തങ്ങളുടെ ഷോപ്പ് പെപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്യുന്നതു വഴി, അവരവരുടെ ഷോപ്പിനെ ഡിജിറ്റലൈസ് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് അവര്‍ക്കടുത്തുള്ളതാ ഇഷ്ടമുള്ളതോ ആയ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാനും ആവശ്യമെങ്കില്‍ കടക്കാരനോട് ചാറ്റ് വഴി ആശയ വിനിമയം ചെയ്യുവാനും ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി സിസ്റ്റം വഴി അപ്പോള്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തിക്കുവാനും സാധിക്കും.
പെപ്പ്കാര്‍ട്ടിന്റെ സേവന പരിധിയില്‍ വരുന്ന അര്‍ഹരായ വ്യാപാരി വ്യവസായികള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിംഗും വ്യാപാര വികസനത്തിനനുയോജ്യമായ ഉപാധികളും സേവനങ്ങളും, കൂടാതെ വ്യക്തിപരമായ മറ്റ് സഹായങ്ങളും പെപ്പ്കാര്‍ട്ട് വഴി നല്‍കാനും ലക്ഷ്യമിടുന്നു.
സേവ് ദ മെര്‍ച്ചന്റ് (Save the Merchant) ക്യാംപയിനിലൂടെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഇപ്രകാരം ഒരു കൈത്താങ്ങായും അവരുടെ അഭിവൃദ്ധിയുടെ ദിശാ സൂചകമായും പെപ്പ്കാര്‍ട്ടിനെ മാറ്റുക എന്നതാണ് സമിതിയുടെ ലക്ഷ്യം. അപ്രകാരം രാജ്യത്തിന്റെ പുരോഗതിയില്‍ വ്യാപാര സമൂഹത്തിന്റെ പങ്കിനെ ഊട്ടിയുറപ്പിക്കാനും സാധിക്കും. ഇതിനായി പരമാവധി കച്ചവട സ്ഥാപനങ്ങളും പെപ്പ്കാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ടി നസിറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: Web: www.pepkart.com
Gmail: contact@pepkart.com
Phone : 18003091108,9745251010 9605759000,9745122999