Connect with us

National

കരുണയും സ്‌നേഹവുമാണ് ക്രിസ്തു കാട്ടിയ വഴി: നരേന്ദ്ര മോദി

പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. കരുണയും സ്‌നേഹവുമാണ് ക്രിസ്തു കാട്ടിയ വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ക്രിസ്തുവിന്റെ മാതൃക ജീവിതത്തില്‍ പുലര്‍ത്താനാവട്ടെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യത്തോടെയുള്ള സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷമാക്കുകയാണ് ഇന്ന് ക്രിസ്തുമത വിശ്വാസികള്‍.

ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവന്‍മാര്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

 

Latest