Kerala
പ്രാകൃത സമരം വേണ്ടെന്ന സന്ദേശം; കെ എസ് ആര്‍ ടി സി സമരം പൊളിഞ്ഞെന്ന് മന്ത്രി
പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാട് വരുത്തിയതില്‍ സമഗ്രമായ അന്വേഷണം
തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം പൊളിഞ്ഞെന്നും പ്രാകൃത സമരം ഇനി വേണ്ടെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍. കേരളത്തിലെ ജനങ്ങള്‍ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം. ടി ഡി എഫ് സമരം പൊളിഞ്ഞ് പാളീസായെന്നും മന്ത്രി പറഞ്ഞു.
ശമ്പളം ഒന്നാം തീയതി തരുമെന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. വാശി കാണിക്കുന്നത് ജനങ്ങളോടാണ്. കെ എസ് ആര്‍ ടി സി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാട് വരുത്തിയതില്‍ സമഗ്രമായ അന്വേഷണത്തിന് കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെ എസ് ആര്‍ ടി സിയിലെ ഐ എന്‍ ടി യു സി യൂനിയനുകളുടെ കൂട്ടായ്മയായ ടി ഡി എഫാണ് ഇന്ന് സമരത്തിന് ആഹ്വാനം ചെയ്തത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ്് നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്. പണിമുടക്കിനിടെ ബസുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്.