Techno
മെസേജുകള്‍ സംരക്ഷിക്കാം; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്
ഉപഭോക്താക്കള്‍ക്ക് മെസേജുകള്‍ ആവശ്യമില്ലെങ്കില്‍ അത് അണ്‍കീപ് ചെയ്യാനുള്ള ഓപ്ഷനും പുതിയ ഫീച്ചറില്‍ ഉണ്ടാകും.
ലോകത്തെ ഏറ്റവും ജനകീയമായ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. കുറച്ചു കാലത്തിനിടെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത് മാറിയിട്ടുണ്ടെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. നിരന്തരം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നതോടൊപ്പം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും തയാറാകുന്നു എന്നത് വാട്സ്ആപ്പിന്റെ പ്രത്യേകതകളിലൊന്നാണ്. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ വരുത്തുന്ന ഒരു കമ്പനി കൂടിയാണത്.
വീണ്ടുമിതാ, പുതിയൊരു അപ്ഡേഷനുമായി എത്തുകയാണ് വാട്സ്ആപ്പ്. മെസേജുകള്‍ അപ്രത്യക്ഷമാകുന്നതിനു മുമ്പു തന്നെ സേവ് ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനു മുമ്പു വന്ന അപ്ഡേഷനിലൂടെ നിശ്ചിത സമയം മാത്രമാണ് മെസേജുകള്‍ കാണാന്‍ കഴിഞ്ഞിരുന്നത്. പുതിയ ഫീച്ചര്‍ എപ്പോള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഉപഭോക്താക്കള്‍ക്ക് മെസേജുകള്‍ ആവശ്യമില്ലെങ്കില്‍ അത് അണ്‍കീപ് ചെയ്യാനുള്ള ഓപ്ഷനും പുതിയ ഫീച്ചറില്‍ ഉണ്ടാകും. അണ്‍കീപ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ചാറ്റുകള്‍ എന്നെന്നേക്കുമായി ഇല്ലാതാവും. വെബീറ്റാ ഇന്‍ഫോ പങ്കിട്ട ഒരു സ്‌ക്രീന്‍ ഷോട്ട് അനുസരിച്ചു സേവ് ചെയ്യുന്ന മെസേജിനു ഒരു ബുക്ക് മാര്‍ക്ക് ഐക്കണ്‍ ഉണ്ടാകും. ഇതുവഴി അപ്രത്യക്ഷമാകുന്ന മെസേജ് നമുക്ക് സേവ് ചെയ്തു എന്ന് മനസിലാക്കാന്‍ കഴിയുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ ആപ്പ് ആക്സസ് ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ്പ് ഔദ്യോഗികമായി കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഷെഡൗണ്‍ പതിവായി സംഭവിക്കുന്ന രാജ്യങ്ങളിലും നഗരങ്ങളിലും പുതിയ സേവനങ്ങള്‍ വലിയ തോതില്‍ സഹായകരമാകുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.