Ongoing News
മെസിക്കും കൂട്ടർക്കും സ്വന്തം തട്ടകത്തിൽ വീണ്ടും നാണക്കേട്
പോയിന്റ് ടേബിളില്‍ ഒമ്പതാമതുള്ള ലിയോണിനോട് 1-0നാണ് പി എസ് ജിയുടെ രണ്ടാം പരാജയം

പാരീസ് | സെന്റ് പാരീസ് ജെര്‍മന് സ്വന്തം തട്ടകത്തില്‍ വീണ്ടും പരാജയം. പോയിന്റ് ടേബിളില്‍ ഒമ്പതാമതുള്ള ലിയോണിനോട് 1-0നാണ് ഒന്നാം സ്ഥാനക്കാരായ പി എസ് ജിയുടെ പരാജയം.
56ാം മിനുട്ടില്‍ ബ്രാഡ്‌ലി ബാര്‍കോള നേടിയ ഏക ഗോളിനാണ് ലിയോണ്‍ പി എസ് ജിയെ കീഴടക്കിയത്.
മത്സരത്തിനിടെ മെസിക്കും സംഘത്തിനും നേരെ പലവുരു കൂക്കുവിളികള്‍ ഉയര്‍ന്നു. കഴിഞ്ഞ 19ന് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള റെനീസിനോട് രണ്ട് ഗോളുകള്‍ക്ക് പി എസ് ജി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം തട്ടകത്തില്‍ ഒരിക്കല്‍ കൂടി പി എസ് ജി തോല്‍വി ഏറ്റുവാങ്ങിയത്.
---- facebook comment plugin here -----