Connect with us

Kerala

മെസിയും ടീമും കേരളത്തില്‍ കളിക്കും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍

സര്‍ക്കാറും അര്‍ജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ പന്തു തട്ടാന്‍ അര്‍ജന്റീന ടീം എത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണം. സൂപ്പര്‍ താരം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലയണല്‍ മെസ്സി അടക്കമുളള ടീം ആയിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും.

സര്‍ക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേര്‍ന്ന് മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക.
സര്‍ക്കാറും അര്‍ജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു

 

Latest