Connect with us

us open cup

മെസ്സി നയിച്ചു; ഇന്റര്‍ മിയാമി യു എസ് ഓപണ്‍ കപ്പ് ഫൈനലില്‍

രണ്ട് പ്രധാന അസിസ്റ്റുകളിലൂടെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ച് മെസ്സി ഇന്റര്‍മിയാമിക്ക് സമനില സമ്മാനിക്കുകയും മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയുമായിരുന്നു.

Published

|

Last Updated

ഓഹിയോ | അത്യന്തം നാടകീയത നിറഞ്ഞ പോരിനൊടുവില്‍ ഇന്റര്‍ മിയാമിയെ യു എസ് ഓപണ്‍ കപ്പിന്റെ ഫൈനലിസ്റ്റുകളായി ഉയര്‍ത്തി സൂപ്പര്‍ താരം ലയണല്‍ മെസ്സി. എതിരാളികളായ എഫ് സി സിന്‍സിന്നാറ്റിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്റര്‍ മിയാമിയുടെ വിജയം. സ്‌കോര്‍ 3-3 (5-4).

രണ്ട് ഗോളിന്റെ ലീഡുമായി കുതിച്ച എതിരാളികളെ നിലംപരിശാക്കി, രണ്ട് പ്രധാന അസിസ്റ്റുകളിലൂടെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ച് മെസ്സി ഇന്റര്‍മിയാമിക്ക് സമനില സമ്മാനിക്കുകയും മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയുമായിരുന്നു. 68ാം മിനുട്ടിലാണ് മെസ്സിയുടെ അസിസ്റ്റില്‍ ലിയോണാര്‍ഡോ കംപാനയിലൂടെ ഇന്റര്‍മിയാമി ആദ്യ ഗോള്‍ നേടുന്നത്. ഇഞ്ചുറി ടൈമില്‍ മത്സരം അവസാനത്തേക്കടുത്തപ്പോള്‍ വീണ്ടും മെസ്സിയുടെ അസിസ്റ്റ് വന്നു.

ഇഞ്ചുറി ടൈമിന്റെ ഏഴാം മിനുട്ടില്‍ മെസ്സിയുടെ ഷോട്ടിന് ലിയോണാര്‍ഡോ കംപാന തല വെക്കുകയും ഗോളാക്കുകയുമായിരുന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയം മൂന്ന് മിനുട്ട് പിന്നിട്ടപ്പോഴേക്കും ജോസഫ് മാര്‍ട്ടിനസ് ഇന്റര്‍ മിയാമിയുടെ മൂന്നാം ഗോള്‍ നേടി. എന്നാല്‍ 114ാം മിനുട്ടില്‍ യുയ കുബോ എഫ് സി സിന്‍സിന്നാറ്റിക്ക് വേണ്ടി സമനില ഗോള്‍ നേടുകയായിരുന്നു

ഇതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മെസ്സിയുള്‍പ്പെടെയെടുത്ത ഷോട്ടുകള്‍ വലയിലാകുകയും ഇരുടീമുകളും നാല് വീതം ഗോളുകള്‍ നേടുകയും ചെയ്തു. എന്നാല്‍, അഞ്ചാം ഗോളിലേക്ക് കിക്കെടുത്ത എഫ് സി സിന്‍സിന്നാറ്റിയുടെ നിക്ക് ഹാംഗ്ഗ്‌ലുന്ദിന്റെ ഷോട്ട് ഇന്റര്‍മിയാമി ഗോളി തടയുകയായിരുന്നു. അടുത്ത കിക്കെടുത്ത ബെഞ്ചമിന്‍ ക്രെമാഷി ഗോളാക്കുകയും ഇന്റര്‍മിയാമി വിജയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നാഷ്വില്ലെ എസ് സിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ക്ലബ് ചരിത്രത്തിലാദ്യമായി ഇന്റര്‍ മിയാമി ലീഗ് കപ്പ് നേടിയിരുന്നു. സെപ്തംബര്‍ 27ന് നടക്കുന്ന ഓപണ്‍ കപ്പ് ഫൈനലില്‍ ഹൂസ്റ്റണ്‍ ഡൈനാമോ ആണ് ഇന്റര്‍ മിയാമിയുടെ എതിരാളി.