Connect with us

Kerala

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു; പതിനേഴുകാരിയെ പീഡിപ്പിച്ച 18 കാരന്‍ പിടിയില്‍

പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നിരന്തരം ബന്ധപ്പെട്ട് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു

Published

|

Last Updated

തിരുവല്ല |  പതിനേഴുകാരിയെ ഫോണില്‍ വിളിച്ചുവരുത്തി വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ 18 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായില്‍ വീട്ടില്‍ എം എസ് അഭിഷേക് ആണ് പിടിയിലായത്. നവംബര്‍ രണ്ട് മുതല്‍ 21 വരെയുള്ള കാലയളവിലായിരുന്നു ലൈംഗിക പീഡനം നടന്നത്.

കൊല്ലം പുനലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നിരന്തരം ബന്ധപ്പെട്ട് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്‍, എ എസ് ഐ ജയകുമാര്‍, എസ് സി പി ഓ ജയ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്

 

Latest