International
പതിനായിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇറാനില്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നുവെന്ന് മെറ്റ
ഇന്‍സ്റ്റാഗ്രാം തടയാനുള്ള ശ്രമങ്ങള്‍ക്കിടയിലും, ദശലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും അത് ആക്സസ് ചെയ്യാനുള്ള വഴികള്‍ കണ്ടെത്തുന്നുണ്ടെന്നാണ് മെറ്റ വെളിപ്പെടുത്തിയിരിക്കുന്നത്.
സാന്‍ഫ്രാന്‍സിസ്‌ക്കാ|മാസങ്ങള്‍ നീണ്ട പ്രതിഷേധത്തെത്തുടര്‍ന്ന് സേവനം തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടയിലും ഇറാനിലെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി മെറ്റ. സ്ത്രീകളുടെ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായതിന് ശേഷം 22 കാരിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇറാനിലുണ്ടായത്. എന്നാല്‍ ഇപ്പോള്‍ പ്രധിഷേധങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാന്‍ വേണ്ടിയാണ് ഇറാനികള്‍ വ്യാപകമായി ഇന്റ്റ്റാഗ്രാം ഉപയോഗിച്ച് വരുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇന്‍സ്റ്റാഗ്രാം തടയാനുള്ള ശ്രമങ്ങള്‍ക്കിടയിലും, ദശലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും അത് ആക്സസ് ചെയ്യാനുള്ള വഴികള്‍ കണ്ടെത്തുന്നുണ്ടെന്നാണ് മെറ്റ വെളിപ്പെടുത്തിയിരിക്കുന്നത്. ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും ‘പുറത്താക്കുന്ന’ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും മെറ്റാ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമിനിയുടെ മരണശേഷം, ഇറാനിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ 160 ദശലക്ഷത്തിലധികം തവണ ഉപയോഗിച്ചതായും മെറ്റാ റിപ്പോര്‍ട്ട് ചെയ്യുന്നു.