അതിഥി വായന
നിസ്കാരത്തിന്റെ രീതിശാസ്ത്രം
നിസ്‌കാര പാഠശാല /അബൂബക്കര്‍ ശര്‍വാനി, ഒരു പാഠപുസ്തക മാക്കാവുന്ന തരത്തിലാണ് രചന. ഓരോ അധ്യായത്തിലും എന്തെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റെയും അവസാനത്തില്‍ ചോദ്യാവലിയും ചേര്‍ത്തിരിക്കുന്നു.
മുസ്‌ലിംകളുടെ ഏറ്റവും പ്രധാന ആരാധനയായ നിസ്‌കാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രമുഖ പണ്ഡിതന്റെ കൃതി. നിസ്‌കാരത്തിന്റെ മര്‍മം അറിയാനും ആത്മീയത അനുഭവിക്കാനും ഉപയുക്തമാകുന്ന തരത്തിലുള്ള പ്രതിപാദനം. വിഖ്ഹ് പണ്ഡിതരുടെയും ആധ്യാത്മിക ജ്ഞാനികളുടെയും വിശകലനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിര്‍വഹിക്കാന്‍ മിനുട്ടുകള്‍ മതിയെങ്കിലും പഠിക്കാന്‍ പാരാവാരം പോലെയുണ്ട് എന്ന് മനസ്സിലാക്കിത്തരുന്നതാണ് പുസ്തകം.
ഒരു പാഠപുസ്തകമാക്കാവുന്ന തരത്തിലാണ് രചന. ഓരോ അധ്യായത്തിലും എന്തെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റെയും അവസാനത്തില്‍ ചോദ്യാവലിയും ചേര്‍ത്തിരിക്കുന്നു.
നബി (സ) യുടെ മാതൃകകളും ഹദീസുകളില്‍ നിന്നുള്ള തെളിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദിക്‌റുകളും ദുആകളും അറബിയില്‍ ചേര്‍ത്തിരിക്കുന്നു. വലിയ എഴുത്ത്. ഇസ്‌ലാമിനെ കുറിച്ച് പ്രാഥമിക അറിവുള്ളവര്‍ക്ക് പോലും വായിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന തരത്തിലാണ് അവതരണം. രചനകൊണ്ട് പഠനമല്ല, പരിശീലനമാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നു. നിബന്ധനകള്‍, നിര്‍ബന്ധകാര്യങ്ങള്‍, ഐച്ഛിക കര്‍മങ്ങള്‍, അനുപേക്ഷണീയ മര്യാദകള്‍, ഓരോ കര്‍മത്തിന്റെയും ആത്മാംശങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തെ കനപ്പെട്ടതാക്കുന്നു. ദന്തശുചീകരണം പോലെ നിസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ സൂക്ഷ്മമായ തലങ്ങളെ അനാവരണം ചെയ്യുകയും അനുബന്ധ കാര്യങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
പ്രസാധകർ ബറകാത്ത് ബുക്‌സ്റ്റാള്‍, കോട്ടക്കല്‍. വില 700 രൂപ.
എ ആർ
abdurahmanpkm@gmail.com