Connect with us

Kochi metro

പത്തടിപ്പാലത്ത് മെട്രോയുടെ പില്ലര്‍ ബലപ്പെടുത്തല്‍ ഇന്ന് മുതല്‍

സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

Published

|

Last Updated

എറണാകുളം | കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ ഇന്നാംരഭിക്കും. അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡി എം ആര്‍ സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ എം ആര്‍ എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. മഴക്കാലത്തിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുകയെന്നും കൊച്ചി മെട്രോ കമ്പനി അറിയിച്ചു.

അതിനിടെ മെട്രോ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി പാലാരിവട്ടം പാലം മാതൃകയില്‍ സ്വതന്ത്ര ഏജന്‍സിയൊക്കൊണ്ട് പരിശോധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കെ എം ആര്‍ എല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നേരറിയേണ്ടത് ഡി എം ആര്‍ സിയുടെ വിശ്വാസ്യ തയ്ക്കൂടി പ്രധാനപ്പെട്ടതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രതികരിച്ചു.

 

 

 

Latest