First Gear
എംജി കോമറ്റ് ഇവി ഇന്ത്യയില്‍ അവതരിപ്പിച്ചു
7.98 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം)വാഹനം വിപണിയിലെത്തുന്നത്.
ന്യൂഡല്‍ഹി| എംജി മോട്ടോര്‍ ഇന്ത്യ കോമറ്റ് ഇവി ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്തെ കോമറ്റ് ഇവിയുടെ എല്ലാ വേരിയന്റുകളുടെയും വില കമ്പനി പ്രഖ്യാപിച്ചിരുന്നു. 7.98 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം)വാഹനം വിപണിയിലെത്തുന്നത്. അഞ്ച് നിറങ്ങളിലും മൂന്ന് വേരിയന്റുകളിലും 250ലധികം കസ്റ്റമൈസേഷന്‍ ഓപ്ഷനുകളിലും കോമറ്റ് ലഭ്യമാണ്.
41 ബിഎച്ച്പിയും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒരു മോട്ടോറുമായി ജോടിയാക്കിയ 17.3 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കാണ് പുതിയ കോമറ്റ് ഇവിയ്ക്ക് ഉള്ളത്. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ബ്രാന്‍ഡില്‍ നിന്നു മൂന്ന് ഇവി വേരിയന്റുകള്‍ ലഭ്യമാണ്. പേസ്, പ്ലേ, പ്ലഷ് എന്നിവയാണവ.
എംജി കോമറ്റ് ഇവി പേസിന് 7.98 ലക്ഷം രൂപയാണ് വില വരുന്നത്. എംജി കോമറ്റ് ഇവി പ്ലേയ്ക്ക് 9.28 ലക്ഷം രൂപയും ഇവി പ്ലഷിന് 9.98 ലക്ഷം രൂപയുമാണ് വില വരുന്നത്.