Connect with us

First Gear

എംജി കോമറ്റ് ഇവി നാളെ ഇന്ത്യയിലെത്തും

എംജിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഓള്‍-ഇലക്ട്രിക് കാറാണ് കോമറ്റ്.

Published

|

Last Updated

ന്യൂഡല്‍ഹി| ചൈനീസ് വാഹന ബ്രാന്‍ഡായ എംജിയുടെ കോമറ്റ് ഇവി നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. എംജിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഓള്‍-ഇലക്ട്രിക് കാറാണ് കോമറ്റ്. കുറഞ്ഞ പ്രവര്‍ത്തനച്ചെലവുള്ള വാഹനമാണ് കോമറ്റ് എന്നാണ് എംജി അവകാശപ്പെടുന്നത്.

കോമറ്റ് ഇവി ഗുജറാത്തിലെ ഹാലോളിലെ കമ്പനി പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. എംജി കോമറ്റ് ഇവിയ്ക്ക് രണ്ട് വാതിലും നാല് സീറ്റുകളുമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ കാറുകളില്‍ ഒന്നാണ് കോമറ്റ് ഇവി. കോമറ്റ് ഇവിക്ക് 2,974 എംഎം നീളവും 1,505 എംഎം വീതിയും 1,640 എംഎം ഉയരവുമാണുള്ളത്. കാറിന് 2,010 എംഎം വീല്‍ബേസ് ഉണ്ട്.

കോമറ്റ് ഇവിയില്‍ 17.3 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് ഉണ്ട്. ടൈപ്പ് 2 ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം ഏഴ് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഫാസ്റ്റ് ചാര്‍ജിംഗിനെ ഇത് പിന്തുണയ്ക്കുന്നില്ലെങ്കിലും, കോമറ്റ് ഇവി ഒരു ഫാസ്റ്റ് ചാര്‍ജ് പ്ലഗിലേക്ക് പ്ലഗ് ചെയ്യാന്‍ കഴിയും.

കോമറ്റ് ഇവിക്ക് അതിന്റെ പിന്‍ ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരൊറ്റ മോട്ടോര്‍ ഉണ്ട്. കാറിന് 41 എച്ച്പി പവര്‍ ഔട്ട്പുട്ടും 110 എന്‍എം പീക്ക് ടോര്‍ക്കും ഉണ്ട്. കോമറ്റ് ഇവിക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുണ്ട്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലാണ് കോമറ്റ് എത്തുന്നത്. കറുപ്പ്, സില്‍വര്‍, വെള്ള എന്നീ മൂന്ന് നിറങ്ങളിലും ഡ്യുവല്‍ നിറങ്ങളിലും എംജി കോമറ്റ് എത്തുമെന്ന് കമ്പനി വ്യക്തമാക്കി.

 

 

Latest