First Gear
പുത്തന്‍ ഫീച്ചറുകളുമായി എം ജി ഹെക്ടര്‍
14 ലക്ഷം രൂപയിലാണ് പുതിയ ഹെക്‌റട്ടറിന്റെ വില തുടങ്ങുന്നത്.
മുംബൈ | പുതിയ ഫീച്ചറുകളുമായി എത്തുകയാണ് എം ജി മോട്ടോഴ്‌സിന്റെ ഹെക്റ്റര്‍. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ് യു വി യായ ഹെക്‌ററ്ററിന്റെ പുതിയ പതിപ്പ് നിർമാതാക്കളായ എം ജി മോട്ടോർസ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. പഴയ ഹെക്‌റട്ടറില്‍ നിന്നും ഒരുപാട് ഒരു പാട് പുതുമകൾ ഫീച്ചറുകളിലും ഡിസൈനിലും കൊണ്ട് വന്നിട്ടുണ്ട്. 11 പുതിയ ഫീച്ചറുകൾ വാഹനത്തിന് നൽകിയിട്ടുണ്ട്.
14 ലക്ഷം രൂപയിലാണ് പുതിയ ഹെക്‌റട്ടറിന്റെ വില തുടങ്ങുന്നത്. ക്രോമിയം സ്റ്റട് പതിച്ച് ഡയമന്‍ഡ് ആകൃതിയിലാണ് ഹെക്‌റട്ടറിന്റെ ഗ്രില്‍ സജീകരിച്ചിരിക്കുന്നത്. അത് പോലെ തന്നെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഫീച്ചറുകളും വാഹനത്തിലുണ്ട്.
വലിയ ഇന്‍ഫോടൈമെന്റ് സിസ്റ്റവും വോയിസ് കമ്മാന്‍ഡും അഡ്വാന്‍സ് ഡ്രൈവിങ്ങ് സിസ്റ്റവുമെല്ലാം ഇന്ത്യയില്‍ വലിയ തോതില്‍ പ്രചാരത്തില്‍ വന്നതില്‍ എം ജി മോട്ടോഴ്‌സിന് പ്രധാന പങ്കുണ്ട്.