Connect with us

DLit

എം ജി ഓണററി ഡോക്ടറേറ്റ്: ആക്ഷേപവുമായി സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി

കാലടി സംസ്‌കൃത സർവകലാശാലയിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ അധ്യാപക നിയമനങ്ങൾ നടത്തുന്നതിന് ചുക്കാൻപിടിച്ചതായി ആക്ഷേപമുള്ള ഡോ. സ്‌കറിയാ സക്കറിയക്ക് ഡി ലിറ്റ് ബിരുദത്തിന് സിൻഡിക്കേറ്റ് അംഗങ്ങൾ ശിപാർശ ചെയ്തപ്പോൾ, ഫ്രഞ്ച് യൂനിവേഴ്‌സിറ്റിയിലെ രണ്ട് പ്രൊഫസർമാർക്ക് ഡി എസ് സി ബിരുദം നൽകുക എന്നത് വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെ വ്യക്തിപരമായ താത്പര്യമണെന്ന് കമ്മിറ്റി ആരോപിക്കുന്നു.

Published

|

Last Updated

കോട്ടയം | എം ജി സർവകലാശാല നൽകുന്ന ഓണററി ഡോക്ടറേറ്റിനെതിരെ ആക്ഷേപവുമായി സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി. പ്രൊഫ. എം കെ സാനു ഒഴികെയുള്ള മൂന്ന് പേർക്ക് ഡി ലിറ്റ് നൽകുന്നത് സിൻഡിക്കേറ്റിന്റെ രാഷ്ട്രീയ താത്പര്യവും വൈസ് ചാൻസലറുടെ വ്യക്തി താത്പര്യവും സംരക്ഷിക്കാനാണെന്നാണ് ആരോപണം.

കാലടി സംസ്‌കൃത സർവകലാശാലയിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ അധ്യാപക നിയമനങ്ങൾ നടത്തുന്നതിന് ചുക്കാൻപിടിച്ചതായി ആക്ഷേപമുള്ള ഡോ. സ്‌കറിയാ സക്കറിയക്ക് ഡി ലിറ്റ് ബിരുദത്തിന് സിൻഡിക്കേറ്റ് അംഗങ്ങൾ ശിപാർശ ചെയ്തപ്പോൾ, ഫ്രഞ്ച് യൂനിവേഴ്‌സിറ്റിയിലെ രണ്ട് പ്രൊഫസർമാർക്ക് ഡി എസ് സി ബിരുദം നൽകുക എന്നത് വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെ വ്യക്തിപരമായ താത്പര്യമണെന്ന് കമ്മിറ്റി ആരോപിക്കുന്നു.

രണ്ട് ഫ്രഞ്ച് സർവകലാശാലകളിൽ നിന്ന് സാബു തോമസിന് അടുത്ത കാലത്ത് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയതിന് മുൻകൈയെടുത്ത പോളിമർ സയൻസിലെയും നാനോ സയൻസിലെയും രണ്ട് ഫ്രഞ്ച് പ്രൊഫസർമാർക്കാണ് പ്രത്യുപകാരമായി ഓണററി ഡി എസ് സി ബിരുദം നൽകുന്നത്. വ്യക്തിതാത്പര്യങ്ങൾ സംരക്ഷിക്കാൻ സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകുന്ന പ്രവണത ഭാവിയിൽ തടയണമെന്ന ആവശ്യം ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കി. ഇന്നാണ് ഡി ലിറ്റ് ബിരുദം നൽകുന്ന ചടങ്ങ്.

Latest