First Gear
എംജി; ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാക്കള്‍
രാജ്യത്ത് വലിയ പദ്ധതികളാണ് എംജി മോട്ടോര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി| വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആഭ്യന്തര വിപണിയിലെ ആദ്യത്തെ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കള്‍ എന്ന ഖ്യാതി എംജി മോട്ടോര്‍സിന്. ഗുജറാത്തിലെ ഹാലോളിലെ ഉല്‍പ്പാദന പ്ലാന്റ് ക്ലീന്‍മാക്സ് വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് പാര്‍ക്കില്‍ നിന്നാണ് 50 ശതമാനം വൈദ്യുതി വരുന്നതെന്ന് വാഹന നിര്‍മാതാക്കള്‍ പറഞ്ഞു. ഹരിത ഊര്‍ജം ലഭിക്കാന്‍ എംജി രാജ്‌കോട്ടിലെ ക്ലീന്‍മാക്‌സ് വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് പാര്‍ക്കുമായി കൈകോര്‍ത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 4.85 മെഗാവാട്ട് വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് വൈദ്യുതി വിതരണം ചെയ്യുന്നതിനായിട്ടാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്, ക്ലീന്‍ മാക്സ് എന്‍വിറോ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി കൈകോര്‍ത്തിരിക്കുന്നത്.
ആഭ്യന്തര വിപണിയിലെ കമ്പനിയുടെ രണ്ടാമത്തെ ഉല്‍പന്നമായി എംജി മോട്ടോര്‍ സെഡ് എസ് ഇവി കൊണ്ടുവന്നു. ഇതിന് ഈ വര്‍ഷം ആദ്യം ഒരു അപ്‌ഡേറ്റും ലഭിച്ചു. 44.5 കെഡബ്ല്യുഎച്ച് ബാറ്ററി പാക്കിന് ഐസിഎടി സൈക്കിളില്‍ 419 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റ ചാര്‍ജില്‍ 300-400 കിലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാം. ഇലക്ട്രിക് മോട്ടോര്‍ 143 ബിഎച്ച്പി കരുത്തും 353 എന്‍എംടോര്‍ക്കും നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.
സ്വകാര്യ ഉപഭോക്താക്കള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ക്ലീന്‍ എനര്‍ജി വില്‍ക്കുന്നതിനായി ഗുജറാത്തില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് പവര്‍ പാര്‍ക്ക് സ്ഥാപിക്കുന്ന ആദ്യത്തെ പുനരുപയോഗ ഊര്‍ജ കമ്പനിയാണ് ക്ലീന്‍മാക്‌സ്. മോറിസ് ഗാരേജിന്റെ ഹാലോള്‍ പ്ലാന്റില്‍ രാജ്‌കോട്ടിലെ ക്ലീന്‍മാക്‌സിന്റെ ഹൈബ്രിഡ് പാര്‍ക്കില്‍ നിന്ന് 2022 ഫെബ്രുവരിയില്‍ പവര്‍ ഡ്രോയിംഗ് ആരംഭിക്കുമെന്നും അടുത്ത പതിനഞ്ച് വര്‍ഷത്തേക്ക് ഇത് തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് വലിയ പദ്ധതികളാണ് എംജി മോട്ടോര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, രാജ്യത്ത് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യുന്നതിനായി നോയിഡ ആസ്ഥാനമായുള്ള ആറ്റെറോയുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. എംജി മോട്ടോര്‍ നിലവില്‍ അതിന്റെ ഇന്ത്യന്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഒരു പൂര്‍ണ്ണ വൈദ്യുത വാഹനം വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കുന്നതിനൊപ്പം ചാര്‍ജിംഗ് സ്റ്റേഷനുകളും നിര്‍മ്മിക്കുന്നതിലും കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു.