Connect with us

First Gear

ഇന്ത്യയില്‍ 100 ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുമെന്ന് എം ജി മോട്ടോഴ്‌സ്

ഇന്ത്യയില്‍ ഉടനീളമുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ 1,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും എംജി പ്രഖ്യാപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇത് കണക്കിലെടുത്ത് ഇന്ത്യയില്‍ ഉടനീളമുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ 1,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുമെന്ന് ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ എംജി പ്രഖ്യാപിച്ചു. ചാര്‍ജിംഗ് ശൃംഖല കൂടുതല്‍ വിപുലമാക്കാന്‍, ബ്രാന്‍ഡ് 100 50കെഡബ്ല്യു ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവി ശ്രേണിയിലെ ഉത്കണ്ഠ കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി എംജി ഇന്ത്യ ഒരു ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏത് 15എ സോക്കറ്റിലും ഇസെഡ് എസ് ഇവിചാര്‍ജ് ചെയ്യാന്‍ പോര്‍ട്ടബിള്‍ ചാര്‍ജിംഗ് കേബിളും ഉപഭോക്താവിന്റെ വീട്ടിലോ ഓഫീസിലോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 7.5കെഡബ്ല്യു എസി വാള്‍ ബോക്സ് ചാര്‍ജറും ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ പ്രധാന ഡീലര്‍ഷിപ്പുകളില്‍ ബ്രാന്‍ഡ് എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂര്‍ 50എസ്എല്‍ കെഡബ്ല്യു ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രയില്‍ കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ റോഡ് സൈഡ് അസിസ്റ്റന്‍സും നല്‍കുന്നു. 1,000 ടൈപ്പ്-2 എസി ചാര്‍ജറുകളും 100 50കെഡബ്ല്യു ഡിസി ഫാസ്റ്റ് ചാര്‍ജറുകളും ഈ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമാകും. ഈ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ മറ്റ് ഇവി ഉടമകള്‍ക്ക് അവരുടെ കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ എംജി അനുവദിക്കുമെന്നാണ് വിവരം.

 

Latest