Connect with us

Kerala

എം ജി സര്‍വകലാശാല ജീവനക്കാരി കൈക്കൂലി വാങ്ങവെ പിടിയിലായ സംഭവം; സമഗ്ര അന്വേഷണത്തിന് നാലംഗ സമതി

അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റിക്കൊണ്ട് അന്വേഷണം നടത്താനാണ് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം  | എം ജി സര്‍വകലാശാല ആസ്ഥാനത്ത് മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനുമായി പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിക്കാനാണ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റിക്കൊണ്ട് അന്വേഷണം നടത്താനാണ് തീരുമാനം.

അതേ സമയം കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ സര്‍വകലാശാല പൂര്‍ണമായും തള്ളി. എല്‍സിയുടെ നിമയനവും സ്ഥാനക്കയറ്റവും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നതെന്ന് സര്‍വകലാശാല വ്യക്തമാക്കി.

.അതേസമയം സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് വിജിലന്‍സ്. ഒറ്റക്കാണ് 1 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന ജീവനക്കാരിയുടെ മൊഴി സംഘം പൂര്‍ണമായി വിശ്വസിക്കുന്നില്ല.

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോണ്‍സംഭാഷണത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ അടക്കം സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എംബിഎ മാര്‍ക്ക്‌ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കൈക്കൂലി വാങ്ങിയ സര്‍വകലാശാല അസിസ്റ്റന്റ് സി ജെ എല്‍സിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായത്.

Latest