Connect with us

Kerala

കൈക്കൂലി വാങ്ങവെ പിടിയിലായ എല്‍സിയെ എംജി സര്‍വകലാശാല പിരിച്ചുവിട്ടു

സിന്‍ഡിക്കേറ്റ് തീരുമാനത്തെത്തുടര്‍ന്ന് പ്രൊ വൈസ് ചാന്‍സലറാണ് പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.

Published

|

Last Updated

കോട്ടയം |  കൈക്കൂലി വാങ്ങവെ പിടിയിലായ എംജി സര്‍വകലാശാല സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. സിന്‍ഡിക്കേറ്റ് തീരുമാനത്തെത്തുടര്‍ന്ന് പ്രൊ വൈസ് ചാന്‍സലറാണ് പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.മാര്‍ക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയില്‍നിന്നു കൈക്കൂലി വാങ്ങവെയാണ് എല്‍സിയെ വിജിലന്‍സിന്റെ പിടിയിലാകുന്നത്. അറസ്റ്റിലായ എല്‍സിയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു

അന്വേഷണം നടത്തുന്നതിന് നിയോഗിച്ച സിന്‍ഡിക്കേറ്റ് സമിതി എല്‍സിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയും അധികാര ദുര്‍വിനിയോഗവും ഉണ്ടായതായി കണ്ടെത്തി. രണ്ട് വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ എംബിഎ പരീക്ഷയുടെ മാര്‍ക്ക് തിരുത്തി വിജയിപ്പിക്കുന്നതിനായാണ് ക്രമക്കേട് നടത്തിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കാരണം കാണിക്കല്‍ നോട്ടീസിന് എല്‍സി നല്‍കിയ മറുപടി തൃപ്തിപകരമല്ലാത്തതിനാല്‍ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ പ്രൊ വൈസ് ചാന്‍സലറോട് സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു പിരിച്ചുവിട്ടതായി അറിയിച്ച് റജിസ്ട്രാര്‍ ഡോ.ബി പ്രകാശ് കുമാര്‍ ഉത്തരവിറക്കി

 

---- facebook comment plugin here -----

Latest