MG UNIVERSITY
സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയക്കില്ലെന്ന് എം ജി സര്‍വകലാശാല
കോടതിയില്‍ കേസുകള്‍ നില്‍ക്കുന്നതിനാലാണ് തീരുമാനമെന്നു സെനറ്റ്

തിരുവനന്തപുരം | വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയക്കില്ലെന്ന് ഇന്നു ചേര്‍ന്ന എം ജി സര്‍വകലാശാല സ്‌പെഷല്‍ സെനറ്റ് യോഗം തീരുമാനിച്ചു.
കോടതിയില്‍ കേസുകള്‍ നില്‍ക്കുന്നതിനാലാണ് സെര്‍ച്ച് കമ്മറ്റിയിലേക്ക് ആളെ കൊടുക്കാതിരിക്കുന്നത്. യു ഡി എഫ് അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു തീരുമാനം. ഗവര്‍ണറുടെ അജണ്ടയ്ക്ക് ഇടത് സെനറ്റ് അംഗങ്ങള്‍ കുട പിടിക്കുന്നുവെന്നാണ് യു ഡി എഫ് വിമര്‍ശനം.
സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വന്തം തീരുമാനം എളുപ്പത്തില്‍ അടിച്ചേല്‍പ്പിക്കാ നാകുമെന്നാണ് യു ഡി എഫ് അംഗങ്ങള്‍ പറയുന്നത്. സെനറ്റ് തീരുമാനം ഏകകണ്ഠമെന്ന് ഇടത് സെനറ്റ് അംഗങ്ങള്‍ അറിയിച്ചു.
---- facebook comment plugin here -----