Connect with us

Kerala

മധ്യവയസ്‌കനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി

2002  മുതല്‍ ഇതുവരെ 30 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്

Published

|

Last Updated

പത്തനംതിട്ട | ക്രിമിനല്‍ കേസുകളിലെ പ്രതിയെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കി. മെഴുവേലി കൈപ്പുഴ വടക്ക് പൂക്കൈത ചെങ്ങന്നൂര്‍ വിളയില്‍ വീട്ടില്‍ പാണില്‍ ബിജു എന്ന് വിളിക്കുന്ന ബിജു മാത്യു(48) വിനെയാണ് ഇലവുംതിട്ട പോലീസ് ഒരു വര്‍ഷത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കാപ്പ ചുമക്കി കരുതല്‍ തടങ്കലില്‍ അടച്ചത്.

2002  മുതല്‍ ഇതുവരെ 30 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ  ഇയാള്‍ക്കെതിരെയുള്ള ജില്ലയ്ക്ക് പുറത്ത് ചാലക്കുടി മാന്നാര്‍ മാവേലിക്കര എന്നിവടങ്ങളിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. 2012 ല്‍ ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.  2015 ല്‍ ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.  ഇയാള്‍ക്ക് 2020 ല്‍ ഡി ഐ ജി ശക്തമായ താക്കീത് നല്‍കി.

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.