Kerala
അഞ്ചു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍
കോന്നി ഐരവണ്‍ പൊണ്ണനാംകുഴി സാബു മാത്യു (44) ആണ് പിടിയിലായത്.

പത്തനംതിട്ട | അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കോന്നി ഐരവണ്‍ പൊണ്ണനാംകുഴി സാബു മാത്യു (44) ആണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി ഒന്നിനും ഏപ്രില്‍ അഞ്ചിനുമിടയില്‍ കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
ഈമാസം അഞ്ചിന് ജില്ലാ പോലീസ് ഇ ആര്‍ എസ് എസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് പത്തനംതിട്ട പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ. കെ എസ് ധന്യ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആറന്മുള എസ് എച്ച് ഒ. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തില്‍ എസ് ഐ. ഹരീന്ദ്രന്‍, എസ് സി പി ഒമാരായ പ്രദീപ്, അനില്‍, ഉമേഷ്, ബിനു കെ ഡാനിയേല്‍, താജുദ്ധീന്‍, സി പി ഒമാരായ വിനോദ്, ജിബിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.