Connect with us

Kerala

പാലക്കാട് ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു

വട്ടമ്പലം സ്വദേശി സന്തോഷ് കുമാര്‍ ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട്|പാലക്കാട് ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് കുമാര്‍ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തില്‍ വെച്ചാണ് സന്തോഷ് കുഴഞ്ഞു വീണത്.

വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റാണ് സന്തോഷ് കുമാര്‍.