Connect with us

Obituary

മധ്യവയസ്‌കൻ വാഴത്തോട്ടത്തിൽ മരിച്ച നിലയിൽ

വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാകുമെന്ന് നിഗമനം

Published

|

Last Updated

മാനന്തവാടി | പയ്യമ്പള്ളി ചെറൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറൂര്‍ ആദിവാസി കോളനിയിലെ ഉളിയ (50)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനിക്ക് സമീപത്തെ വാഴത്തോട്ടത്തിലാണ് ഉളിയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ തോട്ടത്തിന് ചുറ്റും ചെറിയ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടില്‍ നിന്നും പോയതായിരുന്നു ഉളിയന്‍. തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Latest