Connect with us

Ongoing News

മധ്യവയസ്‌ക്കന്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ദേഹത്ത് വെട്ടേറ്റ പാടുകള്‍

ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ വീട്ടില്‍ അജി(50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം കണക്കാക്കുന്നു.

Published

|

Last Updated

ചിറ്റാര്‍ | മധ്യവയസ്‌ക്കനെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ വീട്ടില്‍ അജി(50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം കണക്കാക്കുന്നു. മൃതദേഹത്തില്‍ വേട്ടേറ്റ പാടുകള്‍ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് അജിയുടെ ഭാര്യാ സഹോദരന്‍ മഹേഷിനെ പോലീസ് തിരഞ്ഞുവരികയാണ്. ഇന്ന് ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്ന് നോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ വെള്ളിയാഴ്ച മഹേഷും അജിയും ചേര്‍ന്ന് മദ്യപിച്ചിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും അജിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മഹേഷ് കടന്നുകളഞ്ഞതാവാമെന്നുമാണ് പോലീസിന്റെ നിഗമനം.

അജിയുടെ മറ്റൊരു വീട്ടിലാണ് ഭാര്യയും മക്കളും താമസിക്കുന്നത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: തുളസി. മക്കള്‍: അഭിലാഷ്, അതുല്‍, കണ്ണന്‍, വിമല്‍.