Kerala
മൈക്ക് ഒടിഞ്ഞ് വീണു; ചാഴിക്കാടന്റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു
പ്രസംഗത്തിന് മുന്നെ അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു

കോട്ടയം | മൈക്ക് ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം.
പ്രസംഗത്തിന് മുന്നെ അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ചുമിനിറ്റോളം തടസപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി.
സ്റ്റേജിലുണ്ടായിരുന്ന മന്ത്രി വി എന്‍ വാസവനും ജോസ് കെ മാണിയും എത്തി മൈക്ക് ശരിയാക്കാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി. തുടര്‍ന്ന് ഓപ്പറേറ്ററുടെ സഹായത്തോടെ ശരിയാക്കിയതിനുശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.
---- facebook comment plugin here -----