Kerala
കാസര്‍കോട്ട് നേരിയ ഭൂചലനം
ഭൂചലനം അനുഭവപ്പെട്ടത് പുലര്‍ച്ചെ ഒന്നോടെ
കാസര്‍കോട് | കാസര്‍കോട്ട് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. ബിരിക്കുളം, കോട്ടമടല്‍, പരപ്പ ഒടയംചാല്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
നേരിയ വിറയൽ അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. വിദഗ്ധ സമിതി ഇന്ന് സ്ഥലത്ത് ഭൂചലനത്തെ കുറിച്ച് പഠനം നടത്താനെത്തും.
---- facebook comment plugin here -----